St. Mary's Orthodox Church, Staten Island

St. Mary’s Orthodox Church is an Indian Orthodox Parish of the West Syriac Liturgical Tradition.

Operating as usual

04/02/2021

✝️ ദുഃഖശനിയാഴ്ച ✝️

നമ്മുടെ കര്‍ത്താവ് കബറില്‍ നിന്ന് പാതാളത്തിലെയ്ക്ക് ഇറങ്ങി ചെന്ന് മരിച്ചവരോട് സുവിശേഷം അറിയിച്ച ദിവസം. ഈ ദിവസം പരിശുദ്ധ സഭ സകല വാങ്ങിപ്പോയവരെ ഓര്‍ക്കുന്നു....

കബറാ-ര്‍ന്നു കബര്‍നാശം നീ-ക്കീയാ മശിഹാ
മൃതരേ ജീവിപ്പിച്ചേറ്റു-കബറീന്നു.

ദുഃഖ വെള്ളി...
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ത്യാഗത്തിന്റെ ഓർമ്മ...
ക്രിസ്തുവിനെ ദൈവപുത്രൻ ആയി അംഗീകരിക്കുമ്പോൾ...
അവിടുത്തെ ജീവിതം പീഡാ അനുഭവം നമുക്ക് വഴിയും,സത്യവും,ജീവനും ആകുമ്പോൾ അവന്റെ കുരിശ് എടുത്ത് അവനെ അനുഗമി ക്കുമ്പോൾ മാത്രം നമ്മൾ ഒരു നല്ല ക്രിസ്ത്യാനി ആകുന്നു...

ആ രക്ഷിതാവിനെ അംഗീകരിച്ച് അവന്റെ നിണം അണിഞ്ഞ മുറിവുകളെ ചുംബിക്കുമ്പോൾ നമ്മളും ആ ത്യാഗത്തിന്റെ കൂട്ടാളികൾ ആകുന്നു...

കാണാതെ പോയ ആടിനെ തേടി നടക്കുന്ന ഇടയൻ മാത്രമല്ല മറിച്ച് തന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം തന്ന ത്യാഗം ആണ് അവൻ...

അവൻ തന്നെ അദ്ഭുത മന്ത്രി, വീരാനാം ദൈവം, നിത്യ പിതാവ്, സമാധാന പ്രഭു...

അവൻ തന്നെ നസ്രായൻ...
കാൽവരിയിലെ ആ കുരിശിൻ ചുവട്ടിൽ ചെന്നു നിൽക്കാം...
ആ വിലാവിൽ നിന്ന് ഒഴുകുന്ന രക്തവും വെള്ളവും നമ്മെയും ശുദ്ധികരിക്കട്ടെ...

അനുഗമിക്കാൻ സാധിക്കട്ടെ പൊന്ന് തമ്പുരാന്റെ കുരിശ് എടുത്തുള്ള യാത്രയിൽ ഓരോ ചുവടും...അവനോടൊപ്പം...
നമ്മുടെ യേശു തമ്പുരാനൊപ്പം......

03/31/2021
03/29/2021

ഹാശാ ആഴ്ച ക്രമീകരണങ്ങള്‍

സഭയുടെ പാരമ്പര്യം അനുസരിച്ച് ദിവസം ആരംഭിക്കുന്നത് തലേ ദിവസം സന്ധ്യ മുതലാണ്.
അതിനാല്‍ ഹാശായുടെ ക്രമം ആരംഭിക്കുന്നത് നാളെ രാവിലെ അല്ല. മറിച്ച് ഇന്ന് സന്ധ്യ മുതലാണ്.

ഹാശായുടെ പൊതുനിയമങ്ങള്‍

✝ഹാശായുടെ നമസ്കാരങ്ങളില്‍ ഒന്നും തന്നെ ``കൃപ നിറഞ്ഞ മറിയമേ '' നടത്താറില്ല .

✝വിശ്വാസപ്രമാണത്തിനു ശേഷം കുക്കിലിയോന്‍ നടത്താന്‍ പാടില്ല.

✝കൈഹസ്തൂരി ,കൈമുത്ത് എന്നിവ പാടില്ല.

✝ഉച്ച നമസ്കാരത്തിനു ശേഷം 40 കുമ്പിടീല്‍ ഇല്ല.

✝സുത്താറക്കു ശയന നമസ്കാരവും ( കര്‍ത്താവേ കൃപ ചെയ്യണമേ ) നടത്താറില്ല.

✝പരിശുദ്ധന്‍ മാരോടും വിശുദ്ധന്‍ മാരോടും ഉള്ള പ്രര്‍ത്ഥനയോ മധ്യസ്ഥതയോ നടത്തില്ല.

03/28/2021

നാളെ ഓശാന ഞായര്‍..🌿🌿 🌸

ഈ ലോകത്തിന്റെ പാപത്തെ പേറുന്ന ദൈവത്തിന്റെ കുഞ്ഞാട് തന്റെ കഷ്ടാനുഭവത്തിന് മുന്‍പായി യേരുശലേം ദൈവാലയത്തിലേക്ക് നിന്ദ്യ മൃഗമായ കഴുതയുടെ മേല്‍ രാജകീയമായുള്ള പ്രയാണം.. കര്‍ത്താവിനെ ജനങ്ങള്‍ ഊശാന ഗാനങ്ങളാല്‍ പുകഴ്ത്തിയ പോലെ, നമ്മുടെ ഹൃദയങ്ങളില്‍ കര്‍ത്താവിനു ഓശാന പാടാം...
നമ്മുടെ ഭവനങ്ങള്‍ യേരുശലേം ദൈവാലയങ്ങള്‍ ആക്കി മാറ്റാം..
മാഹാ വ്യാധിയുടെ ഈ കാലത്ത് ക്രൂശിലേക്ക് കുരുത്തോലകളുമായി യാത്രയാകാം...

ഒലിവീന്തല്‍ തലകളെടുത്തൂശാന...
ശിശു ബാലന്മാര്‍ പാടീ കീര്‍ത്തിച്ചോന്‍ ദേവാ...
ദയ ചെയ്തീടണമേ...

03/27/2021

ലാസറിന്‍െറ ശനിയാഴ്ച

ലാസറിനെ വിളിച്ചുയർപ്പിച്ചതിനാൽ
ഉയർപ്പിന്റെ ശരണം ഞങ്ങൾക്കു
നല്കിയവായ മശിഹാ!
ഉയിർപ്പും ജീവനും നീ
തന്നെയാകുന്നു എന്ന്
കൽപ്പിച്ചിരിക്കുന്ന പ്രകാരം
നിന്നിൽ ജീവിപ്പാനും
നിന്നിൽ മരിപ്പാനും ഞങ്ങളെ
യോഗ്യരാക്കണമേ.
ഞങ്ങള്‍ പാപത്തില്‍
മരിപ്പാന്‍ ഇടയാകരുതെ.

ലാസറിന്‍െറ ശനിയാഴ്ച

ലാസറിനെ വിളിച്ചുയർപ്പിച്ചതിനാൽ
ഉയർപ്പിന്റെ ശരണം ഞങ്ങൾക്കു
നല്കിയവായ മശിഹാ!
ഉയിർപ്പും ജീവനും നീ
തന്നെയാകുന്നു എന്ന്
കൽപ്പിച്ചിരിക്കുന്ന പ്രകാരം
നിന്നിൽ ജീവിപ്പാനും
നിന്നിൽ മരിപ്പാനും ഞങ്ങളെ
യോഗ്യരാക്കണമേ.
ഞങ്ങള്‍ പാപത്തില്‍
മരിപ്പാന്‍ ഇടയാകരുതെ.

03/26/2021

✝️ നാല്പതാം വെള്ളിയാഴ്ച ✝️

എന്താണു നാല്പതാം വെള്ളിയുടെ പ്രാധാന്യം ?

1) യേശു നാല്പതു ദിവസം ഉപവസിച്ചതിന്റെ അവസാന ദിവസത്തിന്റെ ഓർമ്മയാണ്

2) നാല്പതുദിവസം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന യേശുവിനെ നാല്പതാം ദിവസം വെള്ളിയാഴ്ച്ച പ്രലോഭിപ്പിക്കുവാനും പരീക്ഷിക്കുവാനുമായി വചനത്തെ വളച്ചൊടിച്ചു സാത്താന്‍ യേശുവിനെ പരീക്ഷിച്ചതിന്‍റെ ഒര്‍മ്മയാണു..

3) എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചു യേശു സാത്തന്‍െറ മേല്‍ ആധിപത്യം സ്ഥാപിച്ചദിവസമാണു ഇത്

4) സാത്താനും അവന്‍റെ അനുയായികളും ഇന്നും വചനത്തെ വളച്ചൊടിച്ചു ദുര്‍വ്യാഖ്യാനം ചെയ്തു സഭയേയും സഭാതനയരേയും ചതിക്കുഴിയിൽ ചാടിക്കുവാന്‍ സാധിക്കുമെന്നുള്ള വ്യാമോഹത്തില്‍ ഓടിനടക്കുന്നുണ്ട് അതിനാൽ ജാഗരൂഗരായിരിക്കണമെന്നും അതിനെതിരായി ഉപവാസവും പ്രാര്‍ത്ഥനയും ആകുന്ന ആയുധമെടുക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നു.

നാല്പതു എന്ന സംഖ്യയുടെ പ്രാധാന്യം .
1) നോഹയുടെ കാലത്തു നാല്പതു രാവും പകലും മഴയുണ്ടായി.
2) ഇസ്രായേല്ക്കാര്‍ നാല്പ്തുവര്‍ഷം മന്നാ ഭക്ഷിച്ചുജീവിച്ചു (പുറ്.16:35 ).
3) മോശ നാല്പതു രാവും പകലും മലമുകളില്‍ ദൈവത്തോടൊപ്പമായിരുന്നു. ( ഉല്പ. 24:18 ).
4) ദാവീദു നാല്പതു വര്‍ഷം ഇസ്രായേല്ക്കാരെ ഭരിച്ചു.(2ശമു5:4 ).
5) നിനിവേ നിവാസികള്‍ക്കു അനുതപിക്കുവാന്‍ ദൈവം നാല്പതു ദിവസം കൊടുത്തു.( യോനാ 3 :4) .
6) ഉയര്‍പ്പിനുശേഷം യേശു നാല്പതു ദിനരാത്രങ്ങള്‍ ഭൂമിയില്‍ ഉണ്ടായിരുന്നു. ( അപ്പോ.പ്ര 1:2-3 ).

ഇങ്ങനെ നോക്കുമ്പോള്‍ നാല്പതിനു വളരെ പ്രാധാന്യം കാണുന്നുണ്ടു.
അതിനാല്‍ ഈ നാല്പതാം വെള്ളി ആഘോഷിക്കുമ്പോൾ നോമ്പിന്‍റെ ആദ്യഘട്ടം അവസാനിക്കുന്നു.

അടുത്ത പത്തുദിവസം നമ്മളുടെ കർത്താവിന്റെ ഓശാന , പെസഹാ ,കർത്താവിന്റെ കഷ്ടാനുഭവവും കുരിശുമരണവും ഓർത്തു കൊണ്ട് ഒരുക്കമായി ഉപവാസവും പ്രാര്‍ത്ഥനയും കൂടുതല്‍ ശക്തമാക്കുകയും വര്‍ജനം തീക്ഷ്ണതയോടെ ചെയ്യ്ത് കൊണ്ട് ഉയർപ്പിനായി നാം ഒരുങ്ങുന്നു.

03/24/2021

March 25th: Feast of the Annunciation to St. Mary

Holy Qurbana will be celebrated on Wednesday, March 24th, 2021.
7pm Evening Prayers followed by Holy Qurbana
*For those receiving, please fast at least 6 hours.
Holy Qurbana will be broadcasted via Zoom.

Blessed feast.

03/09/2021

✝ പകുതി നോമ്പ് ബുധനാഴ്ച്‌ ✝

മോശ മരുഭൂമിയില്‍ പിച്ചള സര്‍പ്പത്തെ ഉയര്‍ത്തിയപ്പോള്‍ തെറ്റ് ചെയ്തവര്‍ക്ക് ആശ്വാസം ലഭിച്ചു. പള്ളിയുടെ നടുവില്‍ ജയത്തിന്റെ അടയാളമായ ഗോല്‍ഗോത്തായിലെ കുരിശ് കാണുബോള്‍ വിശ്വാസികള്‍ക്കു അതു ജീവന്‍ നല്‍കുന്നു. വിജയത്തിന്റെ അടയാളമായ സ്ലീബായെ ഏറ്റുപറഞ്ഞു നമുക്ക് കുമ്പിടാം...

Photos from St. Mary's Orthodox Church, Staten Island's post 02/19/2021

Photos from St. Mary's Orthodox Church, Staten Island's post

02/18/2021
02/17/2021
02/16/2021
Photos from St. Mary's Orthodox Church, Staten Island's post 02/15/2021

Photos from St. Mary's Orthodox Church, Staten Island's post

02/15/2021

#കുമ്പിടീൽ [ prostration is Eastern orthodoxy ✝️

ഗത്സമന തോട്ടത്തിൽ വെച്ച് നമ്മുടെ കർത്താവ് നിലത്ത് മുട്ടുകുത്തി പ്രാർത്ഥിച്ചതിനെ അനുസ്മരിച്ച് നാം കുമ്പിടണം. നമസ്കാരങ്ങളിൽ `` ദൈവമേ നീ പരിശുദ്ധനാകുന്നു '' എന്ന കൗമയിലും വിശ്വാസപ്രമാണ സമയത്തും ക്രൂബേന്മാരുടെ കൗമയുടെ സമയത്തും കുമ്പിടണം.
കുരിശ് വരച്ച ശേഷമെ കുമ്പിടാവു. പെന്തിക്കോസ്തി ഞയർ ഒഴികയുള്ള ഞയറാഴ്ചകളിലും ഉയർപ്പ് മുതൽ പെന്തിക്കോസ്തി വരെയുള്ള ദിവസങ്ങളിലും കുമ്പിടാൻ പാടില്ല.
7 അവയവങ്ങൾ അതായത് നെറ്റിത്തടം, കൈമുഷ്ടി(2), കാൽമുട്ട്(2), കാൽപാദം(2) എന്നിവ നിലത്ത് മുട്ടുന്നു. നെറ്റിത്തടം ബുദ്ധിയെയും, കൈമുഷ്ടി നിന്റെ പ്രവർത്തിയെയും, കാൽമുട്ട് നിന്റെ ശക്തിയെയും, കാൽപാദം നിന്റെ ഓട്ടത്തെയും പ്രതിനിധീകരിച്ച് നീ സർവ്വവും സമർപ്പിക്കുന്നു. സകലവും ദൈവത്തിന്റെ ദാനം എന്ന് എണ്ണുന്ന നിമിഷങ്ങൾ. ആ അനുഭവത്തിലെക്കാണ് സഭ നമ്മെ വിളിക്കുന്നത്...

02/14/2021
02/13/2021

കാനാവിലെ വിവാഹത്തിന്റെ സ്മരണയോടെയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്. മഹത്തായ നോമ്പിന്റെ ആദ്യ ഞായറാഴ്ചയെ കോത്തിനെ ഞായർ അല്ലെങ്കിൽ പെത്രൂത്ത എന്ന് വിളിക്കുന്നു.......

കാനാവിലെ വിവാഹത്തിന്റെ സ്മരണയോടെയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്. മഹത്തായ നോമ്പിന്റെ ആദ്യ ഞായറാഴ്ചയെ കോത്തിനെ ഞായർ അല്ലെങ്കിൽ പെത്രൂത്ത എന്ന് വിളിക്കുന്നു.......

02/07/2021

This Sunday, February 7th, 2021, the Church remembers all the faithful departed.

This Sunday, February 7th, 2021, the Church remembers all the faithful departed.

02/06/2021

ആനീദേ ഞായറാഴ്ച (സകല വാങ്ങിപ്പോയവരുടെയും ഓർമ്മയെ ആചരിക്കുന്ന ഞായറാഴ്ച ), കർത്താവേ ! പുണ്യപ്പെടുത്തുന്ന നിന്റെ വിശുദ്ധ ശരീരത്തെയും, രക്തത്തേയും അനുഭവിച്ചിട്ടുള്ള വിശ്വാസികളായ മരിച്ചുപോയവരെക്കുറിച്ചു നല്ല സ്മരണയുണ്ടാകുമാറാകേണമേ. മ്ശിഹാ കർത്താവേ ! നിന്റെ മാലാഖമാരോടു കൂടെ മഹത്വത്തിൽ നീ വരുമ്പോൾ ഞങ്ങളുടെ മരിച്ചുപോയവർ മുഖപ്രസാദത്തോടുകൂടി നിന്റെ വലതുഭാഗത്തു നിന്നുകൊണ്ട് നിന്റെ ദൈവത്വത്തേ സ്തുതിക്കുമാറാകേണമേ.....❤️❤️❤️

02/01/2021

ഫെബ്രുവരി 2
✝️ മാഅല്‍ത്തോ (കര്‍ത്താവിന്റെ ദേവാലയപ്രവേശനം) ✝

ശീമോന്‍ ദേവാലയത്തില്‍ വച്ചു മശിഹായെ എടുത്തു കൊണ്ടു പറഞ്ഞു. 'നീ സമാധാനത്തോടെ ഈ ദാസനെ വിട്ടയയ്ക്കുക. സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ. നീ മാത്രമാണു പ്രത്യാശയ്ക്കു നിദാനം. ആദാമിനു പിശാചു വരുത്തിയ വിരൂപത നീ മാറ്റിയല്ലോ (ലൂക്കോസ് 2:27-33)

01/31/2021
01/28/2021
Photos from St. Mary's Orthodox Church, Staten Island's post 01/26/2021

Photos from St. Mary's Orthodox Church, Staten Island's post

01/25/2021
01/16/2021

Sad News: Mrs. Mariamma Mathews, Aunt of Rev. Fr. Bobby Varghese, passed away on Tuesday. The wake and funeral will be held tomorrow in Staten Island.

Due to strict instructions from the funeral home, only family members are allowed for the funeral.

Live stream is arranged for Saturday and the link is given below
https://youtu.be/Fj537v2Kdpk

Our deepest condolences to Bobby Achen and his family.
Please keep the departed soul and family in your prayers.
May the memory of Mrs. Mariamma Mathews be eternal.

12/20/2020

യൽദോ നോമ്പ് (Fast of Adven)
ഇരുപതാം ദിവസം.
ഹൃദയം ഒരു പുൽക്കൂട്.

ഒരു കൊച്ചു കഥ - പണ്ട് ഒരു ധനികയായ സ്ത്രീ ഉണ്ടായിരുന്നു.അവരുടെ ചെറുപ്പകാലം ആഡംബരത്തിൽ കഴിഞ്ഞതാണ്.അവർക്ക് ഒരു മകൾ പിറന്നു,എന്നാൽ ആ കുഞ്ഞിന് ചില വൈകല്യങ്ങൾ ഉണ്ടായിരുന്നു.
അതിന് ശേഷം ആ സ്ത്രീ ആകെ മാറി.ദൈവത്തോട് അവർ ചോദിക്കുക പതിവായി.Lord How could you do this to me.?!..അവർ അനാവശ്യമായി ദേഷ്യപ്പെടുക പതിവായി. കുടുംബത്തിൽ നിന്ന് പതിയെ സന്തോഷം ഇല്ലാതായിത്തുടങ്ങി. വയ്യാത്ത കുഞ്ഞിൻ്റെ മുഖം അവരെ ദുഃഖത്തിൽ ആഴ്‌ത്തി.എന്നൽ ഒരു
ഒരു ഡിസംബർ മാസം ഞായറാഴ്ച്ച പള്ളിയിൽ വച്ച് അച്ചന്‍ അവരോട് പറഞ്ഞു നീ വീട്ടിൽ പോയി മുട്ടുകുത്തി പ്രാർത്ഥിക്കുക ഇന്ന് മുതൽ "ദൈവമേ എൻ്റെ ഹൃദയത്തെ ഉണ്ണി യേശുവിന് ജനിക്കുവാൻ പ്രാപ്തി ഉള്ള പുൽകൂടാക്കിതീർക്കണമെ.".

https://qrgo.page.link/Pe76L

അവർ തിരികെ വീട്ടിൽ എത്തി. അന്ന് ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.അവസാനം മുട്ടിൽ നിന്ന് ദൈവത്തിൽ പൂർണ്ണമായി സമർപ്പിച്ച് മേൽപറഞ്ഞത് പ്രാർത്ഥിച്ചു.
ആ നിമിഷം രാത്രിയുടെ മദ്ധ്യത്തിൽ ദൈവസന്നിധിയിൽ അവരുടെ കണ്ണുനീര് ഒഴുകി.
ശേഷം ഭർത്താവിനോടു പറഞ്ഞു,ഇന്നെ ദിവസം എൻ്റെ ഹൃദയം ദൈവം തുറന്നു ഒരു പുതിയ ലോകത്തിലേക്ക്,ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ അര്‍ഹമായ പുൽക്കൂടായി ഹൃദയം ഒരുങ്ങി.
ഉള്ളിൽ ഉള്ള ദേഷ്യം ദുഃഖം എല്ലാം സ്നേഹം കൊണ്ട് മാറ്റി സ്ഥാപിക്കപ്പെട്ടു. ആ ക്രിസ്തുമസ് കാലം സന്തോഷകരമായ ജീവിതത്തിലേക്ക് അവർ പ്രവേശിച്ചു.

https://qrgo.page.link/Pe76L

പ്രിയമുള്ളവരേ നമുക്ക് ഏവർക്കും വേണ്ടത് ഇതേ പ്രാർഥനയാണ്.

നാം പള്ളിയിൽ പോകുന്നുണ്ട്, പ്രാർത്ഥിക്കുന്നു എല്ലാം ശരി തന്നെ.പക്ഷേ എപ്പോൾ നമ്മുടെ മനസ്സ് ദേഷ്യം,ദുഃഖം,ആകുലത, ഭയം,സംശയം,മറ്റു ചില അസ്വസ്ഥതകൾ ഇവകളാൽ നിറഞ്ഞിരിക്കുന്നുവോ അവിടെ നിന്ന് സന്തോഷം പോയ്പ്പോകും.

https://qrgo.page.link/Pe76L

അത് കൊണ്ട് മേൽ പറഞ്ഞ നെഗറ്റീവ് വികാരങ്ങൾ ദൈവത്തിൻ്റെ സ്നേഹത്താൽ മാറ്റി സ്ഥാപിക്കപ്പെടുന്നു എന്ന നിമിഷം നമ്മുടെ ഹൃദയം ഒരു പുൽക്കൂടായി മാറുന്നു.
ആയതിന് പരിശുദ്ധ റൂഹാ നമ്മെ ഈ വിശുദ്ധ നോമ്പ് കാലം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 147:3
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ മീഡിയാവിംഗ്

https://qrgo.page.link/Pe76L

12/09/2020

പിശാചുക്കളെ ഓടിക്കുന്നവനായ പരിശുദ്ധനായ മാർ ബഹനാം സഹദാ✝️

നാലാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ ആസുർ (നിനുവ) ഇന്നത്തെ ഇറാക്ക് ഭരിച്ചിരുന്നത് പേർഷ്യൻ രാജാവ് ആയ സെൻഹറീബ് ആയിരുന്നു . ബഹനാം ആ രാജ്യത്തിന്റെ രാജകുമാരൻ ആയിരുന്നു .നാൽപതു ആയുധദാരികളായ പടയാളികളുടെ നേതാവും ബഹനാം ആയിരുന്നു , ബഹനാമിന്റെ സോദരിയായ സാറ കുഷ്ഠരോഗിയായിരുന്നു .ഒരിക്കൽ ബഹനാം നായാട്ടിനായി പോകുന്ന സമയത്തു ഒരു മൃഗത്തെ കാണുകയും അതിനെ പിന്തുടർന്ന് കൊടും കാട്ടിൽ കയറുകയും , കൂട്ടംതെറ്റി കാട്ടിൽ ഒറ്റപ്പെടുകയും ചെയ്തു , ആ രാത്രിയിൽ കാട്ടിൽ കഴിഞ്ഞു കൂടുകയും , കാട്ടിൽ തന്നെ ക്ഷീണിതനായി കിടന്നുറങ്ങുകയും ചെയ്തു . ഉറക്കത്തിൽ സ്വപ്നം കാണുകയും സ്വപ്നത്തിൽ മത്തായി (മോർ മത്തായി ) എന്ന താപസശ്രേഷ്ഠൻ ആ കാട്ടിലുള്ള മലപ്രദേശത്തു് താമസിക്കുന്നുണ്ട് എന്നും അദ്ദേഹം സാറയുടെ അസുഖത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ട് എന്നും വിശുദ്ധൻ സാറയുടെ രോഗ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നുണ്ട് എന്നും കാണുകയും ചെയ്തു.

കാട്ടിലൂടെ അലഞ്ഞു നടന്ന ബഹനാം അടുത്ത ദിവസം തന്റെ സഹായികളെ കണ്ടെത്തുകയും , അവരോടു സ്വപ്നത്തെ കുറിച്ച് പറയുകയും മോർ മത്തായിയെ അന്വേഷിച്ചു കാട്ടിലൂടെ സഞ്ചരിക്കുകയും ചെയ്തു , ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അവർ മലയിൽ ഒരു ഗുഹ കാണുകയും . അവിടെ മോർ മത്തായിയെ തിരയുകയും ഒടുവിൽ കണ്ടെത്തുകയും ചെയ്തു .മോർ ബഹനാം മോർ മത്തായിയുടെ മുൻപാകെ മുട്ടുകുത്തി താൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ മോർ മത്തായിയോട് വിവരിക്കുകയും, മോർ മത്തായിയുടെ ജീവിതരീതി കണ്ടു അത്ഭുതപെടുകയും സാറയുടെ അസുഖം സുഖപ്പെടുത്തുവാൻ വിശുദ്ധന് കഴിയും എന്ന് മനസിലാക്കിയ ബഹനാം മോർ മത്തായിയോട് പട്ടണത്തിൽ വന്നു സാറയെ കണ്ടു രോഗം സൗഖ്യമാക്കി തരുവാൻ നിർബന്ധിച്ചു....

ഏറെ നിർബന്ധത്തിനു ശേഷം മോർ മത്തായി സമ്മതിക്കുകയും ബഹനാമിനൊപ്പം വനത്തിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.
എങ്കിലും അമ്മയായ റാണി മോർ മത്തായിയെ രോഗബാധിതയായി കിടക്കുന്ന സാറയെ കാണുവാൻ അനുവദിച്ചില്ല . ബഹനാം തനിക്കു സംഭവിച്ച കാര്യങ്ങൾ അമ്മയോട് വിശദീകരിക്കുകയും ഒടുവിൽ റാണി അതിനു സമ്മതിക്കുകയും ചെയ്തു. ബെഹനാമും സഹോദരി സാറയും നാൽപതു പടയാളികളും മോർ മത്തായിയെ കാണുവാൻ കൊട്ടാരത്തിൽ നിന്നും പുറപ്പെട്ടു. വിശുദ്ധൻ കർത്താവിനെയും കർത്താവു തന്റെ മരണം മൂലം നൽകിയ രക്ഷയെകുറിച്ചും മരണത്തിന്മേലും രോഗത്തിന്മേലും നൽകിയ അധികാരത്തെ കുറിച്ചും അവരോടു സംസാരിക്കുകയും ചെയ്തു . മോർ മത്തായി സാറയുടെ രോഗ സൗഖ്യത്തിനായി പ്രാർത്ഥിച്ചു സാറ സൗഖ്യപ്പെട്ടു . പിന്നീട് ബഹനാമും, സാറയും പടയാളികളും മാമോദീസാമുങ്ങി ക്രിസ്ത്യാനികൾ ആകുകയും ചെയ്തു , ആയതിനു ശേഷം ഒട്ടും താമസിക്കാതെ മോർ മത്തായി തന്റെ ഗുഹയിലേക്ക് തിരികെ പോകുകയും ചെയ്തു.....

സാറയുടെ രോഗം മാറിയത് അറിഞ്ഞ സെൻഹറീബ് രാജാവ് വളരെ സന്തോഷിക്കുകയും , എന്താണ് സംഭവിച്ചത് എന്ന് സാറയോട് ചോദിക്കുകയും ചെയ്തു , സാറ സംഭവിച്ച കാര്യങ്ങൾ എല്ലാം വിശദമായി രാജാവിനോട് പറയുകയും ചെയ്തു . സാറയും ബഹനാമും ക്രിസ്ത്യാനികൾ ആയി എന്നറിഞ്ഞ രാജാവ് അതീവ ദുഖിതനും കോപിഷ്ഠനും ആയി , ഇരുവരെയും വിളിച്ചു അവരുടെ വിശ്വാസം ത്യജിക്കുവാൻ ഉപദേശിച്ചു , ഇരുവരും തയ്യാറായില്ല , ഇത് രാജാവിനെ കോപിതനാക്കി , ശിക്ഷാവിധി ഉണ്ടാകുമെന്നും കല്പന ലംഘിച്ചാൽ മരണശിക്ഷ ഉണ്ടാകുമെന്നും മുന്നറിയിപ് നൽകി . കർത്താവായ യേശു നാഥന് വേണ്ടി മരിക്കുവാൻ തയ്യാറാണ് എന്ന് അവർ രാജാവിനെ അറിയിക്കുകയും ചെയ്തു . വിശ്വാസം ത്യജിക്കുവാൻ എല്ലാവരും അവരെ ഉപദേശിച്ചു , അവർ അതിനു തയാറായില്ല മരണം ഉറപ്പായ രണ്ടുപേരും നാൽപതു പടയാളികളെയും കൂടി കൊട്ടാരത്തിൽ നിന്നും ഓടി രക്ഷപെടുവാൻ ശ്രമിച്ചു . പക്ഷെ പടയാളികൾ ഇവരെ പിന്തുടർന്ന് പിടിക്കുകയും വധിക്കുകയും ചെയ്തു. രാജകല്പന അനുസരിക്കാതിരുന്ന ഇവരുടെ മൃതശരീരം ദഹിപ്പിച്ചു കളയുവാൻ രാജാവ് ഉത്തരവിറകുകയും ചെയ്തു. അപ്രകാരം പടയാളികൾ മൃതശരീരത്തിനടുത്തു ചെന്നപ്പോൾ വലിയ ഒരു മഴയും ഭൂമികുലുക്കവും ഉണ്ടാകുകയും ഭൂമി പിളർന്നു ഇവരുടെ ശരീരങ്ങൾ ഭൂമിക്കടിയിൽ പോകുകയും ചെയ്തു

കുറച്ചു നാളുകൾക്കു ശേഷം സെൻഹറീബ് രാജാവ് അസുഖബാധിതനാകുകയും , രോഗത്തെ തുടർന്ന് ദേഹം മുഴുവൻ വേദന അനുഭവപ്പെടുകയും ചെയ്തു ,തന്റെ രണ്ടു മക്കളുടെയും കൊലപാതകം രാജാവിനെ വേട്ടയാടി , അസുഖം സുഖപ്പെടാതെ വന്നപ്പോൾ റാണി മോർ മത്തായിയെ സന്ദർശിക്കുവാൻ രാജാവിനോട് അഭ്യർത്ഥിച്ചു. പിന്നീട് സ്വപ്നത്തിൽ മോർ ബഹനാം സഹദാ പ്രത്യക്ഷപ്പെടുകയും മോർ മത്തായിയെ സമീപിച്ചു അനുതപിച്ചു പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . അങ്ങനെ മോർ മത്തായിയെ സന്ദർശിക്കുകയും വിശുദ്ധന്റെ വചനം കേൾക്കുകയും ചെയ്തു , മാനസാന്തരം വന്ന രാജാവ് റാണിയോടൊപ്പം മാമോദീസ മുങ്ങി ക്രിസ്ത്യാനികൾ ആയി മാറുകയും ചെയ്തു . പിന്നീട് സെൻഹറീബ് രാജാവ് മോർ മത്തായിക്ക് വേണ്ടി ഒരു ആശ്രമം പണിയുകയും ( മോർ മത്തായി ദയറാ (മൂസൽ - ഇറാക്ക് ) അതിൽ മോർ ബഹനാമിന്റെയും സഹോദരി സാറായുടെയും പടയാളികളുടെയും ശരീരം കണ്ടെടുത്തു കബറുകൾ സ്ഥാപിക്കുകയും ചെയ്തു . ഈ കബറുകളിൽ നിന്നും ആ കാലയളവിൽ തന്നെ നിരവധി അത്ഭുതങ്ങളും, രോഗസൗഖ്യവും ലഭിച്ചിരുന്നു. പിന്നീട് അവിടെ സുറിയാനി സഭ ഒരു ദയറാ പണിയുകയും ചെയ്തു....

''മോർ ബഹനാം സഹദാ''' പൗരസ്ത്യ
സഭയിലെ വിശുദ്ധരുടെ ഗണത്തിലെ
പ്രധാനിയാണ്.മഹാപരിശുദ്ധനായ മോർ ബഹനാം സഹദായുടെ കബറിടത്തിൽ
മുസ്ളീം, ക്രൈസ്തവ തീർത്ഥാടകരെത്തി
പ്രാർത്ഥിക്കുന്നു. "പ്രതീക്ഷയെ പച്ച
പിടിപ്പിക്കുന്നവൻ" എന്നർത്ഥമുള്ള
അൽ - ഖിതിര് എന്നാണ് മുസ്ളീംകളുടെ
ഇടയിൽ ബഹനാൻ സഹദാ
അറിയപ്പെടുന്നത്.
പരിശുദ്ധ ബഹനാം സഹദായുടെ നാമത്തിൽ മലങ്കര സഭയിൽ 13 ദേവാലയങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ലഭ്യമായ രേഖകൾ പ്രകാരം കോട്ടയം താഴത്തങ്ങാടിയിലെ കുരിശുപള്ളിയാണ് സഹദായുടെ നാമത്തിൽ മലങ്കരയിൽ സ്ഥാപിതമായ പ്രഥമ ദേവാലയം. വിശ്വ പ്രസിദ്ധമായ പുതുപ്പള്ളി പള്ളിയും സ്ഥാപനകാലത്ത് പരിശുദ്ധ ബഹനാമിന്റെ നാമത്തിൽ ആയിരുന്നു. മുളന്തുരുത്തി വെട്ടിക്കൽ അടുത്തുള്ള തേവനാൽ താഴ്വരയിൽ 250 വർഷങ്ങൾക്ക് മുൻപ് പുണ്യവാന്മാരായ കാട്ടുമങ്ങാട്ട് ബാവമാർ സഹദായുടെ നാമത്തിൽ ഒരു ദയറാ സ്ഥാപിച്ചു. കൊച്ചി ഭദ്രാസനത്തിലെ വടയാപറമ്പ് പള്ളിയിൽ പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്..

*വിശുദ്ധ ബഹനാം സഹദായുടെ ഓർമ്മ ഡിസംബർ 10 നു സഭ ആചരിക്കുന്നു.
പരിശുദ്ധനായ മോർ ബഹനാൻ സഹദായുടെയും, സാറായുടെയും, മോർ മത്തായിയുടെയും പ്രാർത്ഥന നമുക്ക് കോട്ടയും, അഭയവുമായി തീരട്ടെ.*🙏

Videos (show all)

Location

Telephone

Address

130 Park Ave
Staten Island, NY
10302

Opening Hours

Saturday 18:00 - 19:00
Sunday 08:30 - 13:00
Other Religious Centers in Staten Island (show all)
스태튼 아일랜드 연합 장로 교회 The United Presbyterian Church of S. 스태튼 아일랜드 연합 장로 교회 The United Presbyterian Church of S.
312 South Ave
Staten Island, 10303

풍성한 신앙, 풍성한 은혜, 행복한 교회

St. Joseph - St. Thomas School, Staten Island St. Joseph - St. Thomas School, Staten Island
50 Maquire Ave
Staten Island, 10309

Are you interested in joining the alumni mailing list? Send your most updated information to [email protected] be included. Find out what's new at St. Joseph - St. Thomas School and keep in touch with your classmates!

Jewish Russian Learning Center Jewish Russian Learning Center
44 Oswald Pl
Staten Island, 10309

Educational, cultural and social activities and services to all Jewish individuals and families regardless of affiliation or background with special emphasis on the programs that target Russian-speaking Jews

St. Sylvester School, Staten Island St. Sylvester School, Staten Island
884 Targee St
Staten Island, 10304

Are you interested in joining the alumni mailing list? Send your most updated information to [email protected] to be included. Find out what's new at St. Sylvester School and keep in touch with your classmates!

Hands For Christ Community Church Hands For Christ Community Church
7558 Amboy Road
Staten Island, 10309

Hands for Christ is a church primarily for deaf people who use ASL, but we warmly welcome hearing people who speak English/Spanish. www.handsforchristcommunitychurch.com

Ed Hynes Hall of Fame Soccer Camp Ed Hynes Hall of Fame Soccer Camp
Staten Island

For more information, or to register for this year's camp taking place July 11-15 and August 8-12, visit hofsoccer.com!

St. Matthew's Lutheran Church - Staten Island St. Matthew's Lutheran Church - Staten Island
96 Alter Ave
Staten Island, 10304

St. Matthew's Lutheran Church is located in Dongan Hills - 96 Alter Avenue. Visit our website at www.StMatthews-StatenIsland.com

Salem Church Salem Church
634 Clove Rd
Staten Island, 10310

Love God. Love People.

Movement SI Disaster Relief Movement SI Disaster Relief
57 Cedar Grove Ave
Staten Island, 10306

Movement SI Disaster Relief is "Rebuilding Lives,Restoring Hope". Rev.Steven & Melissa Martino

Staten Island USY and Kadima - CBJ Staten Island USY and Kadima - CBJ
275 Martling Ave
Staten Island, 10314

We are the Staten Island chapter in Hagalil and USY. We aim to make Judaism fun and accessible to jewish teens no matter what.

Sjstsjn Basketball Sjstsjn Basketball
50 Maguire Ave
Staten Island, 10309

CYO Basketball program

Unitarian Church of Staten Island Unitarian Church of Staten Island
312 Fillmore St
Staten Island, 10301

We are an inviting spiritual community guided by our principles in all that we do.