St. Mary's Salem Orthodox Church, Manappally

St Mary's Salem Orthodox Church, Manappally

Little Lights

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെയും പൗരസ്ത്യ സഭ വിശ്വാസികളുടെയും ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ പ. പരുമല തിരുമേനിയുടെ അകാല നിര്യാണത്തിൽ ഹൃദയ വേദനയോടെ പരുമല നിവാസികൾ പാടിയ "സന്താപമെ..... സന്താപമെ...." എന്ന പുരാതനമായ ഗീതം #LITTLE_LIGHTS ടീമിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നു.

#courtesy : Parumala St Peter's & St. Paul's Church Members, Rev. Fr. M.C. Kuriakose Manager Parumala Seminary

#പരുമല_നാദം
..............................
Singers : Fr. Jithu Thomas
: Sinu Thuruthel
: Melvin M Daniel
: Nevin paul
Orchestration : Jaison Daniel, PTA
Recordist : Alen Joseph, Kulanada
Mixing & Mastering : Suresh Valiyaveedens
Studio : Paattupetti Chengannur
Videography : Shijo K Geevarghese
Editing : Geevarughese Biji Nellikunnathu
Technical support : Gregory George Ninan

Special Thanks : Lijo Raju, Jibin K Joy, Subin K Varghese, Jaice Pappachan, Jintu James, Gijo Thomas

#പരുമല പെരുന്നാൾ പ്രദിക്ഷണത്തിൽ ഉപയോഗിക്കുന്ന ഗീതം

Christian koottam

എത്ര കേട്ടാലും മടുപ്പ് തോന്നാത്തവിധം അത്രയും മനോഹരമാക്കിയ ഇതുപോലൊരു ഗാനം വേറെ കാണില്ല... ഈ പേജ് വെറുതെ ലൈക്ക് ചെയ്താല് മാത്രം കാര്യമില്ല. ...LIKE ചെയ്യുന്നതിന്‍റെ വലത് വശത്തുള്ള FOLLOWING എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തിട്ട് SEE FIRST എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക ..
അപ്പോള്‍ ഈ പേജിലെ എല്ലാ പോസ്റ്റ്‌കളും കൃത്യമായി നിങ്ങള്ക്ക് ലഭിക്കും..........

Photos from St. Mary's Salem Orthodox Church, Manappally's post

ഏവർക്കും സ്വാഗതം

St'mary's Salem Orthodox Church Manappally

പള്ളി നവീകരണത്തിന്റെ ഭാഗമായി പൊളിക്കുന്നതിനു മുൻപുള്ള അവസാന വി.കുർബാന

St'mary's Salem Orthodox Church Manappally

പള്ളി നവീകരണത്തിന്റെ ഭാഗമായി പൊളിക്കുന്നതിനു മുൻപുള്ള അവസാന വി.കുർബാന

St'mary's Salem Orthodox Church Manappally

St'mary's Salem Orthodox Church Manappally

എന്റെ ദേവാലയം
അതെ എല്ലാവർക്കും അവരുടെ ദേവാലയം പ്രിയപ്പെട്ടത് ആണ് സ്വെന്തം വീട് പോലെ.... പ്രേതെകിച്ചും ഒരു കാലഘട്ടത്തിൽ ഊണും ഉറക്കവും എല്ലാം കളഞ്ഞു അധ്വാനിച്ചിട്ടുള്ളത് കൂടെ ആകുമ്പോൾ ഓർമകൾക്ക് നിറം കൂടും....
മണപ്പള്ളി സെന്റ് മേരീസ് ശാലേം പള്ളി... അതാണ് എന്റെ ദേവാലയം... ഒരു ക്രിസ്താനി ആയി ജനിച്ചു എന്നതിനേക്കാൾ എന്നെ ഏറെ സന്തോഷിപ്പിക്കുന്നത് എന്റെ നാടിന്റെ വൈവിധ്യതയും പാരമ്പര്യവും ഒക്കെ തന്നെ ആണ്... അതിൽ തന്നെ ദേവാലയത്തിനു ഉള്ള സ്ഥാനം വിലമതിക്കാൻ ആകാത്തതും... കാരണം ഒരു കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ ഞായറാഴ്ച്ച പള്ളിയിൽ പോകുവാനും സൺ‌ഡേ സ്കൂളിൽ ഇരിക്കുവാനും മൽസരങ്ങളിൽ പങ്കെടുക്കുവാനും അതുവഴി മുട്ട് വിറക്കാതെ, കണ്ഠം ഇടറാതെ ജനങ്ങളെ അഭിസംബോധന ചെയ്തു പാടുവാനും, പ്രസംഗിക്കുവാനും എനിക്ക് (മറ്റുള്ളവർക്കും )സാധിച്ചത് ദേവാലയത്തിലൂടെ അല്ലെങ്കിൽ സൺ‌ഡേ സ്കൂളിലൂടെ ആണ്, അൾത്താര ശ്രുശ്രുഷകൻ ആയി വിശുദ്ധ മദ്ബഹയിൽ കയറിയപ്പോൾ ആണ് ആദ്യമായി പാന്റ്സ് ഇട്ടതു എന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് അത് തമാശ ആയി തോന്നാം.
പിന്നീട് ബാലസമാജം, യൂത്ത് ലീഗ്, MGOCSM.. അങ്ങനെ വളർച്ചയുടെ വിവിധ പടവുകൾ.. എല്ലാത്തിനും നിറ സാന്നിധ്യം ആയി എന്റെ ദേവാലയം.... ഇന്നിപ്പോൾ വല്ലാത്ത ശൂന്യത ഒരു വിഷമം ഇന്ന് മണപ്പള്ളി പള്ളിയിൽ പോകുന്ന എല്ലാരിലും ഈ വിഷമം കാണും
കാരണം ഇന്ന് എന്റെ ദേവാലയത്തിലെ അവസാന കുർബാന ആണ്.... പുനർ നിർമാണത്തിനായി പൊളിക്കുക ആണെങ്കിലും ചെന്നെത്താൻ പറ്റാത്തത് കൊണ്ടാണോ എന്നറിയില്ല വല്ലാത്ത സങ്കടം... ഒരുപാടു പേർക്ക് ഇന്ന് സാന്നിധ്യം കൊണ്ട് മണപ്പള്ളിയിൽ എത്താൻ പറ്റുന്നില്ല എങ്കിലും മനസുകൊണ്ട് ഞങ്ങൾ ഒക്കെ ഇന്നവിടെ ഒണ്ട്.........

കടപ്പാട് പ്രിയ സുഹൃത്ത് ബിനോജ്‌ മണപ്പള്ളി

നമ്മുടെ പുതിയ ദൈവാലയത്തിന്റെ പണിയുടെ മുന്നോടി ആയി നിർമ്മിക്കുന്ന താത്കാലിക ചാപ്പലിന്റെ നിർമ്മാണം ആരംഭിച്ചു.

GregorianTV

https://www.facebook.com/OrthodoxChurchTV/videos/338642823357865/

മസ്കറ്റ് ഗാലയിലെ സെന്റ് മേരീസ് ഓര്ത്തഡോക്സ് ദേവാലയ കൂദാശ - തത്സമയം സംപ്രേഷണം -Ghala - Muscat - St.Mary's Orthodox Church, Holy Consecration Ceremony LIVE

മാർ ഏലിയാ യുവജനപ്രസ്ഥാനം,കൊടുവിള

"നാം നമ്മളെ തന്നെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിയ്ക്കുന്പോഴാണ് നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് അര്‍ത്ഥമുണ്ടാകുന്നത്"
റവ.ഫാ.ജോണ്‍സന്‍ മണപ്പള്ളി അച്ചന്‍െറ അനുഗ്രഹീത വാക്കുകള്‍

കാതോലിക്കാ സിംഹാസനം

https://www.facebook.com/1133974278/posts/10216681890176354/

പരുമല പള്ളി വാഴ്‌വ്..

പരുമല പദയാത്ര 2018

നമ്മുടെ എല്ലാവരുടെയും സ്വപനമായ പുതിയദൈവാലയത്തിന്റെ കല്ലിടിൽ ചടങ്ങിൽ നിന്ന്

youtube.com

GregorianTV Parumala Live Stream

https://youtu.be/Czm5mB4ZtK0

പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.

നമ്മുടെ സ്വപ്നം നമ്മുടെ ദൈവാലയം

മണപ്പള്ളി പള്ളിയുടെ ഗായക സംഘം.....😍😍😍😍

Photos from St. Mary's Salem Orthodox Church, Manappally's post

പെരുന്നാൾ ദിനത്തിലൂടെ

പെരുന്നാൾ കോടിയേറി

കാതോലിക്കാ സിംഹാസനം

മലങ്കര ഓർ‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ‍ ഭദ്രാസനാധിപൻ തോമസ് മാർ‍ അത്തനാസിയോസ് മെത്രാപോലീത്ത (80) കാലം ചെയ്തു

ഗുജറാത്തിലെ ബറോഡയിൽ നിന്ന്മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതിൽക്കൽ നിൽക്കുമ്പോൾ തെറിച്ച് വീണതാണെന്നാണ് നിഗമനം. സഹായി അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവെച്ച സാഹചർയത്തിലാണ് ട്രെയിനിൽ മടങ്ങാൻ തീരുമാനിച്ചത്.

ഭൗതികദേഹം എറണാകുളം ജനറലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. എറണാകുളത്തുനിന്നും വിലാപയാത്രയായി അദ്ദേഹത്തിന്റെ ഭദ്രാസന ആസ്ഥാനമായ ചെങ്ങന്നൂർ അരമനയിൽ പൊതുദർശനത്തിന് വക്കും.സംസ്കാര ശുശ്രൂഷകൾക്ക് പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയും സഭയിലെ മെത്രാപ്പോലീത്തന്മാരും നേതൃത്വം നൽകും.ശുശ്രൂഷകൾക്ക് ശേഷം ഓതറ ദയറായിൽ പ്രത്യേകം തയ്യാറാക്കിയ കൽലറയിൽ സംസ്കരിക്കും

1985 ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതൽ അദ്ദേഹമാണ് ഭദ്രാസനാധിപൻ. ഓർത്തഡോക്സ് സഭാ സിനഡ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും ഏറെ പങ്കുവഹിച്ചിട്ടുണ്ട്.

കാലംചെയ്‌ത പുത്തൻകാവ് കൊച്ചുതിരുമേനി എന്ന ഗീവർഗീസ് മാർ പീലക്‌സിനോസിന്റെ സഹോദരൻ ചെങ്ങന്നൂർ പുത്തൻകാവ് കിഴക്കേത്തലയ്‌ക്കൽ കെ. ടി. തോമസിന്റെയും കോഴഞ്ചേരി തേവർവേലിൽ തെള്ളിരേത്ത് ഏലിയാമ്മയുടെയും മകനായി 1938 ഏപ്രിൽ മൂന്നിനായിരുന്നു ജനനം. മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനം രൂപീകൃതമായ 1985 മുതൽ മെത്രാപ്പൊലീത്തസ്‌ഥാനം അലങ്കരിച്ചുവന്ന മാർ അത്താനാസിയോസ് അധ്യാപകൻ, സ്‌കൂൾ കോർപറേറ്റ് മാനേജർ തുടങ്ങി വഹിച്ചിട്ടുള്ള സ്‌ഥാനങ്ങളും വിദേശങ്ങളിൽ ഉൾപ്പെടെ സന്ദർശിച്ചിട്ടുള്ള സ്‌ഥലങ്ങളും ഏറെയാണെങ്കിലും മനസ്സ് എപ്പോഴും സ്വന്തം മണ്ണിനോടു ചേർന്നുനിന്ന കർഷകന്റേതായിരുന്നു. പിതൃസഹോദരനായ പുത്തൻകാവിൽ കൊച്ചുതിരുമേനിയുമായി ഹൃദയബന്ധമായിരുന്നു തോമസ് മാർ അത്തനാസിയോസിനുണ്ടായിരുന്നത്. വലിയച്ചൻ പുത്തൻകാവിൽ തോമാ കത്തനാരുടെ കൈപിടിച്ചു ചെറുപ്പത്തിൽ ദേവാലയത്തിൽ പോയിരുന്നതും അദ്ദേഹത്തിന്റെ ആത്മീയ ഉപദേശങ്ങൾ ചെലുത്തിയ സ്വാധീനവും വളരെ നിർണായകമായി.

ആലപ്പുഴയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്ശേഷം കോട്ടയം എം.ടി സെമിനാരി സ്കൂള്, സിഎം.എസ് കോളേജ്, എസ്.ബി കോളേജ് ചങ്ങനാശ്ശേരി, എന്.എസ്.എസ് കോളേജ് ചങ്ങനാശ്ശേരി, സെരാംപോർ കോളേജ് കോൽക്കത്ത, എം.എസ് യൂണിവേഴ്സിറ്റി ബറോഡ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

വിഭ്യാഭ്യാസ മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. സഭയുടെ മിഷന് പ്രവർത്തനങ്ങളിലും നേതൃത്വം നൽകി. മഹാരാഷ്ട്ര, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളിൽ സഭ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഇവിടങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം സ്ഥാപിച്ചു.

ഓർത്തോഡ്ക്സ് സഭാ സിനഡ് സെക്രട്ടറി, സഭാ സ്കൂളുകളുടെ മാനേജർ, അഖില മലങ്കര ബാലസമാജം പ്രസിഡന്റ്, അഖില മലങ്കര പ്രാർഥനാ യോഗം പ്രസിഡന്റ്, സഭാ അക്കൗണ്ട്സ് കമ്മിറ്റി പ്രസിഡന്റ്, സഭാ ഫിനാന്സ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ സഭയുടെ വിഷ്വൽ മീഡിയ കമ്യൂണിക്കേഷന് പ്രസിഡന്റ്, സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരന്, അഖില മലങ്കര ഓർത്തഡോക്സ് ഗായക സംഘം പ്രസിഡന്റ് എന്നീ പദവികള് വഹിക്കുന്നുണ്ട്.

അടുത്തറിയുന്നവർക്കു ദീർഘവീക്ഷണത്തിന്റെ ആൾരൂപമായിരുന്നു തോമസ് മാർ അത്തനാസിയോസ്. അദ്ദേഹം സ്‌ഥാപിച്ച ദേവാലയങ്ങളും ഇടവകകളും സ്‌കൂളുകളും തന്നെയായിരുന്നു ഇതിനു തെളിവ്. വിവിധ സംസ്‌ഥാനങ്ങളിലുള്ള സഭാമക്കൾക്കു മാത്രമൽല, സമുദായം ഏതെന്നു നോക്കാതെ എൽലാ മനുഷ്യർക്കുമായി സ്‌നേഹം സമൃദ്ധമായി പങ്കുവച്ചു നൽകിയ വ്യക്‌തിത്വം. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളിൽലാത്ത വിപുലവും ഊഷ്‌മളവുമായ സുഹൃദ്‌ബന്ധവും ഇതിനു തെളിവായിരുന്നു.

രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതു ക്ലാസ് മുറികളിലാണെന്ന കോത്താരി കമ്മിഷന്റെ റിപ്പോർട്ടിലെ ഒരു വാചകമാണു വിദ്യാഭ്യാസ രംഗത്തു കൂടുതൽ ശ്രദ്ധിക്കാൻ മാർ അത്തനാസിയോസിനു പ്രേരണയായത്. 1966ൽ യുജിസി സ്‌കോളർഷിപ്പോടെ ബറോഡ എംഎസ് സർവകലാശാലയിൽ എംഎഡിനു പഠിക്കാനുള്ള അവസരം ലഭിച്ചതു ദൈവഹിതമായി സ്വീകരിച്ചു. സാഹചർയം അനുകൂലമോ പ്രതികൂലമോ എന്നു നോക്കാതെ ആവശ്യമെന്നു കണ്ടിടത്തെൽലാം വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ സ്‌ഥാപിക്കാനും അവ വളർന്നു പടർന്നു പന്തലിക്കുന്നതു വരെ വിശ്വസ്‌തനായ കാവൽക്കാരനായി നിൽക്കാനും അദ്ദേഹം മറന്നില്ല.

ഓർത്തഡോക്‌സ് സഭയുടെ വളർച്ചയിൽ നിർണായക സേവനങ്ങളാണു മാർ അത്തനാസിയോസിന്റേത്. ഗുജറാത്തിൽ നാമമാത്രമായ ഇടവകകളുണ്ടായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം അവിടേക്കു ചെൽലുന്നത്. അധ്യാപക ജോലിയിൽ നിന്നു കിട്ടുന്ന ചെറിയ വരുമാനം ഉപയോഗിച്ചു ലളിതജീവിതം നയിച്ചു നടത്തിയ ആത്മീയ ശുശ്രൂഷയുടെ ഫലമായി ഇടവകകളുടെയും ദേവാലയങ്ങളുടെയും എണ്ണത്താൽ സമ്പന്നമാണിന്നു ഗുജറാത്തും സമീപ സംസ്‌ഥാനങ്ങളും. നാലു ദേവാലയങ്ങൾ മാത്രമുണ്ടായിരുന്നിടത്തു ഭദ്രാസനം രൂപം കൊണ്ടു.

ആത്മീയ ശുശ്രൂഷയുടെ തിരക്കിനിടയിലും സമകാലിക വിഷയങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുക എന്നതാണു തോമസ് മാർ അത്തനാസിയോസിന്റെ ശൈലി. ഡൽഹിയിൽ പെൺകുട്ടി പീഡനത്തിനിരയായപ്പോൾ അദ്ദേഹം ഒരു പ്രതിജ്‌ഞ തയാറാക്കി ഭദ്രാസനത്തിലെ എൽലാ ഇടവകകളിലേക്കും അയച്ചുകൊടുത്തു. അഭിമാനിയായ ഒരു ഭാരതീയൻ എന്ന നിലയിൽ എൽലാ വനിതകളോടും പെൺകുട്ടികളോടും മാന്യമായി പെരുമാറും എന്നതായിരുന്നു ഉള്ളടക്കം. ദേവാലയങ്ങളിൽ കുർബാനയ്‌ക്കു ശേഷം എൽലാ പുരുഷൻമാരും യുവജനങ്ങളും കൈനീട്ടിപ്പിടിച്ച് ഈ പ്രതിജ്‌ഞ ചൊല്ലെണമെന്ന കൽപനയും കൂടെയുണ്ടായിരുന്നു.

ഗുജറാത്തിലെ ഭുജിൽ ഭൂകമ്പമുണ്ടായപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഒരു ട്രക്ക് നിറയെ അരിയും എണ്ണയും ഗോതമ്പും മറ്റു ഭക്ഷണസാധനങ്ങളുമായി ആദ്യം രംഗത്തിറങ്ങിയവരിൽ ഒരാൾ തോമസ് മാർ അത്തനാസിയോസായിരുന്നു. മൃതദേഹങ്ങൾ വിറകു കിട്ടാതെ ടയറും മറ്റും ഉപയോഗിച്ചു കത്തിക്കുന്ന ദുഃസ്‌ഥിതിയാണ് എന്ന വാർത്തയറിഞ്ഞു ട്രക്കിൽ അദ്ദേഹം വിറകും കരുതിയിരുന്നു.

പ്രകൃതിയോടുള്ള സ്‌നേഹവും കൃഷിയോടുള്ള താൽപർയവും ആത്മീയത പോലെ പാവനമാണു മാർ അത്തനാസിയോസിന്റെ ഹൃദയത്തിൽ. ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ മുഖപത്രമായ ബഥേൽ പത്രികയിൽ എഴുതുന്ന ലേഖനങ്ങളിലും ഇടയപത്രികയിലും ആത്മീയ വിഷയങ്ങൾക്കൊപ്പം പ്രകൃതി, പരിസ്‌ഥിതി സംരക്ഷണത്തിന്റെ നിർദേശങ്ങളും നൽകാൻ മെത്രാപ്പൊലീത്ത ശ്രദ്ധിച്ചു. കുട്ടികളെ ഏറെ സ്‌നേഹിച്ച തോമസ് മാർ അത്തനാസിയോസ് പത്താം ക്ലാസിലടക്കമുള്ള വിദ്യാർഥികളുടെ പേരുകളെഴുതി മദ്‌ബഹായിൽ സൂക്ഷിച്ചിരുന്നു. എൽലാ കുർബാനയിലും വിദ്യാർഥികളെ ഓർത്തു പ്രാർഥിക്കാനായിരുന്നു ഇത്.

Want your place of worship to be the top-listed Place Of Worship in Karunagappally?

Click here to claim your Sponsored Listing.

Videos (show all)

Location

Telephone

Address

Karunagappally
690574

Opening Hours

Monday 18:00 - 19:00
Tuesday 18:00 - 19:00
Wednesday 18:00 - 19:00
Thursday 18:00 - 19:00
Friday 18:00 - 19:00
Saturday 18:00 - 21:30
Sunday 06:00 - 19:30
Other Religious Organizations in Karunagappally (show all)
Tharbiyathul Islam Muslim Jamaath Tharbiyathul Islam Muslim Jamaath
Chavara
Karunagappally, 691583

ശങ്കരമംഗലത്തു നിന്ന് ഒരു കിലോമീറ്റര് കിഴക്കു

Veliyath Durga Devi Temple ,West Kallada,Kollam Veliyath Durga Devi Temple ,West Kallada,Kollam
Veliyath Durga Devi Temple,West Kallada,Kollam,Kerala
Karunagappally, 690521

Veliyath Durga Devi Temple,Karali P.O, West Kallada,Kollam,Kerala PH:9567070335

Sree Puthiyakavu Bhadra Devi Temple Sree Puthiyakavu Bhadra Devi Temple
Karunagappally, Kollam
Karunagappally, 690544

SREE BHADRAKAALI DEVI PITHAAVAAYA PARAMASIVANUM, SAHODHARANAYA MAHAGANAPATHIYUMORUMICHU VAZHUNNA ORU PUNYAPURATHANA KSHETHRAMAANU SREE PUTHIYAKAVU KSHETHRAM.

Kunnumpurath Temple Kunnumpurath Temple
President,Kunnumpurath Temple,panikerkadavu,
Karunagappally

sree bhuvaneswari temple panickerkadavu

St.Thomas Evangelical Church of India.Thevalakkara Parish St.Thomas Evangelical Church of India.Thevalakkara Parish
Thevalakara
Karunagappally, 690524

For the word of God and for the testimony of Jesus Christ

St.George church clappana St.George church clappana
Vallikavu
Karunagappally, 690525

Malumel Sree Bhagavathy Temple Malumel Sree Bhagavathy Temple
Thodiyoor P O
Karunagappally, 690523

Malumel Sree Bhagavathy Temple is one of the famous temple in Karunagappally, is situated at the bank of Pallikkalar. The idol is goddess Bhadrakali. Deshadevatha of Malumel. The temple has a vast playground infront.

OCYM Thevalakkarapally OCYM Thevalakkarapally
Martha Mariam Orthodox Syrian Church & Mar Abo Pilgrim Centre
Karunagappally, 690524

Official page Of OCYM Thevalakkara Pally

Altharamood Sree Mahadeva Temple Puthenthura Altharamood Sree Mahadeva Temple Puthenthura
PUTHENTHURA
Karunagappally, 691582

OM NAMA SHIVAYA